ന്യൂഡൽഹി:ഉത്തർപ്രദേശിലെ ഹാപ്പുരിൽഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത യുവതി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭർത്താവിനും സുഹൃത്തുക്കൾക്കുമെതിരേ പോലീസ് നടപടി എടുക്കാത്തതിനെ തുടർന്നാണ് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആത്മഹത്യാശ്രമത്തിനിടയിൽ യുവതിയുടെ ശരീരത്തൽ 80 ശതമാനം പൊള്ളലേറ്റിരുന്നു.ആശുപത്രിക്കിടക്കയിൽ വച്ച് ഒരു ദേശീയ മാധ്യമത്തോട് സംസാരിച്ച പെൺകുട്ടി വേദന കടിച്ചമർത്തി പറഞ്ഞത് ഇനി ബലാത്സംഗം ചെയ്യപ്പെടില്ലല്ലോ എന്നും പൊള്ളലേറ്റ തന്റെ ശരീരം ആർക്കും വേണ്ട എന്നത് ആശ്വാസം പകരുന്ന കാര്യമാണ് എന്നുമായിരുന്നു.
2009-ൽ 14 വയസുള്ളപ്പോഴായിരുന്നു ഇവരുടെ ആദ്യ വിവാഹം. എന്നാൽ ആ ബന്ധം ഒരു വർഷത്തിനുള്ളിൽ വേർപിരിഞ്ഞു. ഇതോടെ പെൺകുട്ടി പിതാവിനും സഹോദരിക്കും ഒപ്പം വീട്ടിൽ താമസിക്കുകയായിരുന്നു. ഇതിനു ശേഷം 2014-ൽ പെൺകുട്ടിയുടെ പിതാവും സഹോദരിയും ചേർന്ന് 10,000 രൂപയ്ക്ക് ഇവരെ മറ്റൊരാൾക്ക് വിറ്റു. എന്നാൽ എല്ലാ അർഥത്തിലും രണ്ടാം ഭർത്താവ് ഒരു ക്രൂരനായിരുന്നുവെന്ന് ഇവർ പറയുന്നു. ഇയാൾ ഇവരെ ക്രൂരമായ പീഡനങ്ങൾക്കാണ് ഇരയാക്കി. ഭർത്താവും 20 ഓളം സുഹൃത്തുക്കളും ചേർന്ന് അഞ്ച് വർഷത്തോളം തുടർച്ചയായി ഇവരെ ബലാത്സംഗം ചെയ്യുകയായിരുന്നു. എന്നാൽ സംഭവത്തിൽ തനിക്കും പിതാവിനും നീതി ലഭ്യമാക്കാൻ പോലീസിന് കഴിഞ്ഞില്ലെന്നും നീതി കിട്ടില്ലെന്ന്ഉറപ്പായതോടെ താൻ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നെന്നുംപെൺകുട്ടി പറയുന്നു.
നിലവിൽ ഇവർക്ക് മൂന്നു കുട്ടികളാണ് ഉള്ളത്. ഇതിൽ ഒരു കുട്ടി ആദ്യ ഭർത്താവിൽ നിന്നും രണ്ടാമത്തെ കുട്ടി രണ്ടാം ഭർത്താവിൽ നിന്നും മൂന്നാമത്തെ കുട്ടി പീഡനത്തിനിരയാക്കിയ ആളിൽനിന്നുമാണ്. യുവതിയുടെ ഭർത്താവിൽ നിന്നും പീഡനത്തിന് ഇരയാക്കിയവരിൽ നിന്നും പണം വാങ്ങിയ ശേഷം പോലീസ് കേസ് ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന് ഇവർ ആരോപിക്കുന്നു. ഭർത്താവും സുഹൃത്തുക്കളും തുടർച്ചയായി പീഡിപ്പിച്ചതിനെ തുടന്ന് ഏപ്രിൽ മാസമാണ് ഇവർ ആത്മഹത്യയ്ക്ക ശ്രമിച്ചത്. സംഭവത്തിൽ വിവിധ വകുപ്പുകൾ ചുമത്തി 14 പേർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ യു.പി സർക്കാരിനോടും ഡിജിപിയോടും വിഷയത്തിൽ വിശദീകരണം തേടിയിട്ടുണ്ട്.
Content Highlights:Hapur woman set herself ablaze to avoid further sexual assault